മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...
സൗന്ദര്യത്തിന് നിര്‍വചനങ്ങള്‍ പലതുണ്ട്. ഒരേ ഒരു ഘടകം കൊണ്ട് സൗന്ദര്യമെന്ന് പറയാനാകില്ല. പലതരത്തിലെ ഗുണങ്ങള്‍ ഒത്തിണങ്ങിയാലേ ഇതിന് അര്‍ത്ഥമുണ്ടാകൂ. സൗന്ദര്യമുണ്ടെങ്കില്‍ പോലും ഇതിന് മങ്ങലേല്‍പ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ പ്രധാനമാണ് മുഖത്തെ പാടുകള്‍. മഖത്തുണ്ടാകുന്ന മുഖക്കുരുവിന്റെ പാടുകള്‍, കറുത്ത പാടുകള്‍, മുറിവിന്റെ വടുക്കള്‍ എന്നിവയെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്.ഇത്തരത്തില്‍ മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ഇത് പരീക്ഷിക്കുന്നത് ഫലം നല്‍കും.
. കറ്റാർവാഴ ജെല്‍ മുഖക്കുരുവിന്റെ പാടുകളിലെല്ലാം പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖക്കുരുവിന്‍റെ പാടുകളെ അകറ്റാന്‍ സഹായിക്കും.
. രണ്ട് ടീസ്പൂണ്‍ ഓട്‌സ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.
. മഞ്ഞള്‍- തേന്‍ ഫേസ് പാക്കാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിനായി ആദ്യം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.