മുഖം സുന്ദരമാക്കാൻ ഇനി കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ നിങ്ങളെ സഹായിക്കും

coffeepowderFacepack
coffeepowderFacepack


വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും.കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.

tRootC1469263">

.ഒരു സ്പൂൺ കാപ്പി പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

.1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

. വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

.അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം മുഖത്ത് പുരട്ടിയ ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

Tags