മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഇത് ചെയ്യൂ ...

google news
face care

ചർമ സംരക്ഷണം എല്ലായ്പ്പോഴും നമ്മളെ അലട്ടുന്ന കാര്യമാണ്.പലവിധ ക്രീമുകളും ഫേസ് പാക്കുകളും ചെയ്യുന്നതോടൊപ്പം അൽപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തിയാൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കാം .ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി  ചില കാര്യങ്ങൾ ശ്രദ്ധിക്കാം..

മിക്കവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒരു നട് ആണ് ബദാം. ചിലര്‍ ബദാം കുതിര്‍ത്ത് കഴിക്കും. ചിലര്‍ പാലില്‍ കുതിര്‍ത്ത് കഴിക്കും. ചിലര്‍ ബദാം പൊടി പാലില്‍ ചേര്‍ത്ത് കഴിക്കും. എങ്ങിനെ കഴിച്ചാലും ബദാം സത്യത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നുണ്ട്.  ബദാം  ചര്‍മ്മ കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍, പാടുകള്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും അതുപോലെ, വരണ്ട ചര്‍മ്മം മാറ്റി എടുക്കാനും കശുവണ്ടി കഴിക്കുന്നത് നല്ലതാണ്. വറണ്ട ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ് ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുകയും അതുപോലെ തന്നെ ചര്‍മ്മത്തെ ചുളിവുകള്‍ വീഴാതെ യുവത്വം നിലനിര്‍തതാനും സഹായിക്കുന്നു.

 ഓറഞ്ച് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചര്‍മ്മത്തിലെ പാടുകളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചീര പോലെയുള്ളവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ വിറ്റാമിനുകളും ഫൈബറും പ്രായമാകുന്നതനുസരിച്ച് ചര്‍മ്മത്തില്‍  ഉണ്ടാകുന്ന മാറ്റങ്ങളെ വൈകിപ്പിക്കാന്‍ സഹായിച്ചേക്കാം.  ചീര, വെള്ളരിക്ക തുടങ്ങിയവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും

Tags