കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കു ഈ പച്ചക്കറികള്‍

google news
eye

മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവയുടെ സ്ക്രീനുകൾക്ക് മുന്നിൽ അമിതമായ സമയം ചിലവഴിക്കുന്നത് നമ്മുടെ കണ്ണുകൾക്ക് കൂടുതൽ ആയാസം നൽകുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ വ്യക്തമായ കാരണം കൂടാതെ, നമ്മുടെ കണ്ണുകളെ അപകടത്തിലാക്കുന്ന മറ്റ് നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും കണ്ണുകളുടെ ആരോഗ്യം നാം കാര്യമായി എടുക്കാറില്ല. നേത്ര ആരോഗ്യത്തെ കുറിച്ചുള്ള ശ്രദ്ധ പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് മുന്നിൽ പുറകോട്ടേക്ക് പോകുന്നു. ഇത് ഒട്ടും ശരിയല്ല. ഓരോ ദിവസവും നമ്മുടെ കണ്ണുകളെ അപകടത്തിലാക്കുന്ന, നാം പോലും ശ്രദ്ധിക്കാത്ത നിരവധി കാര്യങ്ങളുണ്ട്. 

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം…

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ്‌ പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും.

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ബീറ്റ്റൂട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

വിറ്റാമിന്‍ എ, ഇ, സി,  ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ബെല്‍ പെപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാപ്സിക്കം. പ്രത്യേകിച്ച് റെഡ് ബെല്‍ പെപ്പര്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Tags