ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം ഉണ്ടോ? ശ്രദ്ധിക്കാം
പോഷക ഗുണമുള്ള ഭക്ഷണങ്ങൾ
അയൺ അടങ്ങിയ ഭക്ഷണങ്ങൾ, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, സീഡ്‌സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
വെള്ളം കുടിക്കാം
അമിതമായ രക്തസ്രാവം ഉണ്ടാകുമ്പോൾ ക്ഷീണം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ എപ്പോഴും ഹൈഡ്രേറ്റായി ഇരിക്കേണ്ടതുണ്ട്. ആർത്തവ സമയത്ത് ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
tRootC1469263">വ്യായാമങ്ങൾ ചെയ്യാം
നടക്കുക, സ്വിമ്മിങ്, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, ഹോർമോണുകളെ സന്തുലിതപ്പെടുത്താനും സഹായിക്കുന്നു.
സമ്മർദ്ദം കുറയ്ക്കാം
അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ആർത്തവ ക്രമത്തെയും ഹോർമോണുകളേയും ബാധിക്കുന്നു. കൃത്യസമയത്ത് ഉറങ്ങുക, യോഗ എന്നിവ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
.jpg)


