ചക്ക കളഞ്ഞാലും കുരുകളയരുതേ...ഗുണങ്ങൾ കേട്ടാൽ ഞെട്ടും..

Jackfruit Seeds
Jackfruit Seeds

പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

ചക്ക സീസൺ ആയാൽ വീട്ടിൽ എന്നും ഇതുകൊണ്ടുള്ള  എന്തേലും വിഭവങ്ങൾ ആകും.. പഴമക്കാർക്ക് ഇഷ്ടപെടുന്നപോലെ പുതിയ തലമുറക്ക് ചക്കക്കുരു അത്ര രസിച്ചെന്നുവരില്ല.. എന്നാൽ ഇതിന്റെ ഗുണം കേട്ടാൽ നിങ്ങൾ ഞെട്ടും

ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കും ഭക്ഷ്യജന്യ രോഗങ്ങൾക്കും ചക്കക്കുരു ഫലപ്രദമായ മരുന്നാണ്. അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ചര്‍മരോഗ്യത്തിന് ചക്കക്കുരു മികച്ച ഒന്നാണ്.പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

tRootC1469263">

ചക്കക്കുരുവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ധൈര്യമായി ചക്കക്കുരു കഴിക്കാം. കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം.

കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് നല്ലതല്ല എന്ന് മാത്രം ഓര്‍ക്കുക.ചക്കക്കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Tags