രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കരുത് : കാരണം ഇതാണ്

google news
coffee

രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. രാവിലെ ശരീരത്തിലെ കോർട്ടിസോൾ അളവ് ഉയർന്ന് നിൽക്കും. രക്തത്തിലെ പഞ്ചസാര നിരക്ക് താഴുക, മാനസിക സംഘർഷം തുടങ്ങിയ സാഹചര്യങ്ങൾക്കനുസൃതമായി ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. കാപ്പി ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ആമാശയത്തിലെ പിഎച്ച് ലെവൽ കുറയ്ക്കും. സമീകൃതാഹാരത്തോടൊപ്പം കാപ്പി കുടിക്കുന്നത് വൻകുടലിനെ ഉത്തേജിപ്പിക്കാനും കുടലിന്റെ ക്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

Tags