അടിയന്തിര ചികിത്സ ഗ്രാമങ്ങളിൽ ലഭ്യമാക്കണം : ഐ.എം.എ

google news
ima

കണ്ണൂർ : അത്യാഹിതങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ ശാസ്ത്രീയമായ അടിയന്തര ചികിത്സ വിഭാഗമായ എമർജൻസി മെഡിസിൻ സേവനം ഗ്രാമങ്ങളിലും ലഭ്യമാക്കണമെന്ന്, ലോക എമർജൻസി മെഡിസിൻ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗം കണ്ണൂരിൽ സംഘടിപ്പിച്ച ശില്പശാല സർക്കാറിനോട് ആവശ്യപ്പെട്ടു. എംബിബിഎസ് നുശേഷം മൂന്നു വർഷത്തെ ബിരുദാനന്തര ബിരുതമായ എം ഡി എമർജൻസി മെഡിസിൻ സീറ്റ് വർധിപ്പിക്കുകയും കൂടുതൽ മെഡിക്കൽ കോളേജുകളിൽ ഈ പഠന സൗകര്യം ഉണ്ടാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

നിലവിലുള്ള കാഷ്വാലിറ്റി സേവനങ്ങൾ എമർജൻസി മെഡിസിൻ വിഭാഗത്തിന്  കീഴിൽ പ്രത്യേക പരിശീലനം നൽകി അവരുടെ വൈദഗ്ധ്യം ഉറപ്പുവരുത്തുകയും വേണം. ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ പരിശീലനം നൽകുകയും വേണം. എമർജൻസി മെഡിസിൻ വ്യാപകമാക്കാൻ കെട്ടിട സൗകര്യങ്ങളെക്കാൾ ഏറെ, എല്ലാ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും വിദഗ്ധ പരിശീലനം നൽകുകയാണ് വേണ്ടത്. ശില്പശാല അഭിപ്രായപ്പെട്ടു. ഐ എം എ  എമർജൻസി ലൈഫ് സപ്പോർട്ട് കോർഡിനേറ്റർ ഡോ സുൽഫിക്കർ അലി ശില്പശാല ഉദ്ഘാടനം ചെയ്തു.ഡോ നിത്യ നമ്പ്യാർ, ഡോ റിയ കുര്യൻ, സാറാ കിഷോർ, ജൂലി അനിൽ, നയന സന്തോഷ് നേതൃത്വം നൽകി.

Tags