തലമുടി തഴച്ചു വളരാൻ ഈ എട്ട് ഭക്ഷണങ്ങള്‍ പതിവായി കഴിക്കൂ

google news
hair

അഴകുള്ള മുടി നല്ല ശാരീരിക ആരോഗ്യത്തിന്റെ ലക്ഷണമാണ്. നീണ്ട ഇടതൂർന്ന മുടിയുള്ളവരെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും അല്ലേ?
എന്നാൽ മുടിയുടെ ആരോഗ്യവും സംരക്ഷണവും നമ്മളിൽ മിക്കവരെയും സദാ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. വ്യായാമക്കുറവ്, ഉറക്കകുറവ് എന്നിവയൊക്കെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്.

മുടി കൊഴിച്ചിൽ തടയാൻ വിപണിയിലെ പല ഉൽപ്പന്നങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും .എന്ന ഒന്ന് ശ്രദ്ധിച്ചാൽ കയ്യിലെ കാശ് അധികം കളയാതെ നമ്മുടെ മുടിയുടെ  ആരോഗ്യം നമുക് വീണ്ടെടുക്കാം . എങ്ങനെയെന്നല്ലേ
മുടി കൊഴിച്ചിൽ തടയാനും ആരോഗ്യത്തിനുമായി ചില ഭക്ഷണങ്ങൾ  പതിവായി കഴിക്കാവുന്നതാണ് .

haire

പ്രോട്ടീൻ, ബി വിറ്റാമിനുകൾ, വിറ്റാമിനുകൾ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന പച്ചക്കറികളില്‍ പലതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ 8  ഭക്ഷണങ്ങൾ പതിവായി കഴിക്കൂ മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റാം.
ഒന്ന്

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, ബി വിറ്റാമിനുകൾ, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

രണ്ട്

ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, ഫോസ്ഫറസ്, ഫൈബർ എന്നി അവശ്യ പോഷകങ്ങൾ എല്ലാം ഒത്തു ചേർന്ന ഒരു വിശിഷ്ട വിഭവമാണ് ചെറുപയർ.

cherupayar

 മുടി വളർച്ചയ്ക്ക് ഏറ്റവും ആത്യാവശ്യമായ ധാതുക്കളാണ് ഇതിലെ അയണും, ഫോളിക് ആസിഡുകളും. തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണത്തെ വർദ്ധിപ്പിക്കുന്നതിൽ ഇതിന് പ്രത്യേക പങ്കുണ്ട്. അതുപോലെ തലയോട്ടിയിലേക്കും ശിരോചർമത്തിലേക്കും ഉള്ള രക്തചംക്രമണം മികച്ച രീതിയിലാക്കാനും ഇത് അവസരം ഒരുക്കുന്നു.

മൂന്ന്

പലതരം നട്സുകളായ വാൾനട്ട്, ബദാം, പൈൻ നട്ട് എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്.

നാല്

ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

cheera
അഞ്ച്

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.


ആറ്

ആരോഗ്യകരമായ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫാറ്റി ആസിഡുകൾ. വിവിധ മത്സ്യങ്ങളിൽ നിന്ന് നമുക്കിത് എളുപ്പത്തിൽ ലഭ്യമാകും. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണ ക്രമത്തിൽ ഒരു പ്രഥമ സ്ഥാനം അർഹിക്കുന്ന ഒന്നാണ് മീനുകൾ. മുടികൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ പ്രത്യേക ശേഷിയുള്ളവ കൂടിയാണ് ഈ മീനുകൾ .

ഏഴ്

താരനെ നീക്കം ചെയ്തുകൊണ്ട് തലയോട്ടിയെ ആരോഗ്യ പൂർണമായി സംരക്ഷിക്കാൻ കറുവപ്പട്ട എന്ന ഈ സുഗന്ധവ്യഞ്ജനം നല്ല രീതിയിൽ സഹായിക്കും. തലയോട്ടിയിലേക്കുള്ള രക്തപ്രവാഹത്തെ ഉദ്ധീപിപ്പിച്ചുകൊണ്ട് മുടി വളർച്ചയെ ഉറപ്പ് വരുത്തുന്നതിനോടൊപ്പം ബലമുള്ളതും പൊട്ടി പോകാത്തതുമായ മുടിയിഴകൾ സമ്മാനിക്കാനും കറുവപ്പട്ട സഹായിക്കുന്നു. അതുകൊണ്ട് മുടികൊഴിച്ചിൽ തടഞ്ഞുനിർത്താൻ ഏറ്റവും ഉത്തമമായ ഒരു പ്രതിവിധിയെ തിരഞ്ഞു നടക്കുകയാണെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്.

karuvappatta

എട്ട്

 പൊട്ടാസ്യവും അമിനോ ആസിഡുകളും സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന അവക്കാഡോ  പഴം തലമുടിയുടെ വളർച്ചയ്ക്ക് മറ്റെന്തിനേക്കാളും ഫലപ്രദമായ ഒന്നാണ്. വെണ്ണപഴത്തിൽ അടങ്ങിയിരിക്കുന്ന അതിവിശിഷ്ടമായ എണ്ണകൾ ശിരോചർമത്തിലെ കോശങ്ങളെ പുനരുജ്ജീകരിക്കുന്നതിനോട് ഒപ്പം മുടിയിഴകളെ എല്ലായിപ്പോഴും മോയിസ്ച്ചുറൈസ് ചെയ്ത് സംരക്ഷിക്കാനും സഹായിക്കുന്നു.

Tags