പ്രാതലിനു ശീലമാക്കാം മുട്ട


പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിനുകളായ എ, ബി, ഡി, ഇ, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, സെലീനിയം, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. ദിവസവും പ്രാതലിന് രണ്ട് മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
tRootC1469263">പ്രോട്ടീനിന്‍റെ കലവറയായ മുട്ട രണ്ട് എണ്ണം വീതം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിൻ എ, ഡി, ഇ, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും മുട്ട കഴിക്കുന്നത് നല്ലതാണ്. കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട. അതിനാല്‍ ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്

. മുട്ടയിൽ കാണപ്പെടുന്ന കോളിൻ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.