കുട്ടികൾക്ക് മുട്ട ദിവസവും കൊടുക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്


പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്. ഒമേഗ 3s- ഇവ തലച്ചോറിന്റെ വളര്‍ച്ചയെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്ന ഫാറ്റി ആസിഡുകളാണ്. ഇവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. തലചോറിന്‍റെ ആരോഗ്യത്തിന് മുറമേ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മുട്ട സഹായിക്കും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചു ഗര്‍ഭിണികള്‍ക്കു അത്യന്തം ആവശ്യമായ ഒന്നാണ് കോളിന്‍. ഗര്‍ഭസ്ഥശിശുവിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയ്ക്കും, മസ്തിഷ്‌ക വികസനത്തിനും, ജനന വൈകല്യങ്ങളുടെ എണ്ണം കുറയ്ക്കുവാനും ഇത് സഹായിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.
tRootC1469263">ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കാനും മുട്ട കഴിക്കാം. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു, കണ്ണുകളുടെ സംരക്ഷണത്തിനും മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ട സള്‍ഫര്‍ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മുട്ട വളരെ പോഷക സമൃദ്ധമായ ഭക്ഷണ പദാർഥമാണെങ്കിലും അതിന്റെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹം, കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങൾ ഉള്ളവര്‍ ദിവസവും ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് വെള്ളമാത്രം കഴിക്കുന്നതാകും ഉചിതം.