മുട്ടയുടെ വെള്ളയോ മഞ്ഞയോ? ശരിക്കും ഏതാണ് ഹെൽത്തി
മുട്ട കഴിക്കുമ്പോൾ വെള്ള ഭാഗമോ മഞ്ഞ ഭാഗമോ ഏതാണ് നല്ലത് എന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്. ശരിയായ അറിവില്ലാത്തതിനാൽ പലരും മുട്ടയുടെ മഞ്ഞ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കൊളസ്ട്രോൾ ഭയമാണ് ഇതിന് പ്രധാന കാരണം. എന്നാൽ യഥാർത്ഥത്തിൽ മുട്ടയുടെ വെള്ളയും മഞ്ഞയും രണ്ടിനും തനതായ ഗുണങ്ങളുണ്ട്. ഏതാണ് കൂടുതൽ ആരോഗ്യകരം, എന്തൊക്കെയാണ് ഇവയുടെ പ്രത്യേകതകൾ എന്നത് നോക്കാം.
കലോറി കുറച്ച് പ്രോട്ടീൻ മാത്രം ആഗ്രഹിക്കുന്നവർക്ക് മുട്ടയുടെ വെള്ള മാത്രം കഴിക്കാം. മൂന്ന് മുതൽ നാല് ഗ്രാം പ്രോട്ടീനാണ് ഒരു മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും മുട്ടയുടെ മഞ്ഞ പൂർണമായും ഒഴിവാക്കുന്നത് നല്ലതല്ല. കാരണം മുട്ടയുടെ മഞ്ഞയെന്നത് വിറ്റാമിനുകളുടെ കലവറയാണ്.
ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളാണ് മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്നത്. മൂന്ന് മുട്ട കഴിക്കുന്നവർ ഒരു മുട്ട മഞ്ഞയോടെ കഴിക്കാമെന്നും ഒരു മുട്ട മാത്രമാണ് കഴിക്കുന്നതെങ്കിൽ അതിൻ്റെ മഞ്ഞ് ഒഴിവാക്കേണ്ടതില്ലെന്നും വിദഗ്ധർ പറയുന്നു. മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കൊള്സ്ട്രോൾ ഉണ്ടാക്കുന്നില്ലെന്നും പഠനങ്ങൾ പറയുന്നതായി സൂചനയുണ്ട്. മഞ്ഞയുൾപ്പെടെ കഴിക്കുകയാണെങ്കിൽ ഒരു മുട്ടയിൽ നിന്ന് ആറ് ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.
.jpg)

