എക്കിള്‍ മാറാന്‍ ചില എളുപ്പ വഴികള്‍ ഇതാ

google news
Eccles

നാം കാര്യമായി എടുക്കാറില്ലെങ്കിലും എക്കിളെന്നത് പലപ്പോഴും അസമയത്തു വന്ന് നമ്മെ ബുദ്ധിമുട്ടിയ്ക്കുന്ന ഒന്നാണ്.ഡയഫ്രത്തിന്‍റെ പെട്ടെന്നുള്ള സങ്കോചത്തിന്‍റെ ഭാഗമായാണ് എക്കിള്‍ രൂപപ്പെടുന്നത്. ഇത് ശരീരത്തിലെ അനൈശ്ചിക പ്രവര്‍ത്തനമാണ്, അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതിരിയ്ക്കുന്ന സമയത്ത് സംഭവിയ്ക്കുകയും സ്വയം നിയന്ത്രിയ്ക്കാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. കുറച്ചു നേരത്തേയ്ക്ക് നിശ്ചിത ഇടവേളകളില്‍ അത് സംഭാവിച്ചുകൊണ്ടേ ഇരിയ്ക്കും. പ്രത്യേക ശബ്ദത്തോട് കൂടിയുണ്ടാകുന്ന എക്കിള്‍ ശ്വാസ തടസത്തിന് കാരണമാകുകയും ചെയ്യും.പണ്ട് മുതലേ കേട്ടു പരിചയിച്ച ഒരു മാര്‍ഗമാണ് എക്കിള്‍ വരുമ്പോള്‍ വെള്ളം കുടിയ്ക്കുക എന്നത്. ചില സമയത്തെല്ലാം ഒരു കവിള്‍ വെള്ളം കൊണ്ട് എക്കിള്‍ മാറുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും അല്പം വെള്ളം കൊണ്ട് എക്കിള്‍ മാറാന്‍ സാധ്യതയില്ല. അതിനാല്‍ മറ്റ് ചില എളുപ്പ വഴികള്‍ പരീക്ഷിക്കേണ്ടി വരും..

ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്‌നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ എക്കിൾ ഉണ്ടാകാൻ കാരണമാകും. പെട്ടന്ന് എക്കിളിനെ ഇല്ലാതാക്കാൻ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം:

വായില്‍ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക.

. മാവിന്‍റെ ഇല കത്തിച്ച പുക ശ്വസിക്കുക.

. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് പൊടി ചേര്‍ത്തു കഴിക്കുക.

വായില്‍ നിറയെ വെള്ളമെടുത്തിട്ട്‌ വിരല്‍കൊണ്ട്‌ മൂക്ക്‌ അടച്ചു പിടിച്ച്‌ ഒരു മിനിറ്റ്‌ ഇരിക്കുക.

ചുക്ക് അരച്ച് തേനില്‍ കഴിക്കുക.

 തുമ്പപ്പൂവ് അരച്ച് മോരില്‍ സേവിക്കുക.

Tags