മുട്ട കഴിച്ചാൽ കുടവയർ കുറയുമോ? ഇനി സംശയം വേണ്ട...

egg

മുട്ടയുടെ മഞ്ഞ ഒഴിവാക്കണോ? ദിവസവും മുട്ട കഴിക്കുന്നത് കരളിന് ദോഷമാണോ? മുട്ടയെ ചുറ്റിപ്പറ്റിയുള്ള ഇത്തരം പതിവ് സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയയിലെ ഡോക്ടർ സൗരഭ് സേത്തി. ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പങ്കുവെച്ച ഈ വിവരങ്ങൾ ആരോഗ്യപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുട്ടയെക്കുറിച്ച് ഡോക്ടർ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്."

1. മുട്ട പ്രഭാതഭക്ഷണത്തിന് നല്ലതാണോ ?
തീര്‍ച്ചയായും. ദിവസത്തിന്റെ ആദ്യ ഭക്ഷണത്തില്‍ എന്ത് കൊണ്ടും ഉള്‍പ്പെടുത്താവുന്ന മികച്ച പ്രോട്ടീനാണ് മുട്ട.
2. ഫാറ്റി ലിവറിന് മുട്ട നല്ലതോ ?
ഫാറ്റി ലിവര്‍ ഉള്ളവര്‍ക്കും മിതമായ തോതില്‍ മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് പഞ്ചസാര അധികം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. ഇത് കരളിന് ഗുണകരമാകും.

3. മുട്ട കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുമോ ?
മുട്ടയുടെ മഞ്ഞ പലപ്പോഴും ഉയര്‍ന്ന കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നത് കൊണ്ട് കൊളസ്‌ട്രോള്‍ തോത് ഉയരുന്നില്ലെന്ന് ഡോ. സൗരഭ് പറയുന്നു.
4 ഭാരവും കുടവയറും കുറയ്ക്കാന്‍ മുട്ട നല്ലതോ ?

മുട്ടയിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ഇത് ഭാരവും കുടവയറും കുറയാന്‍ സഹായകമാണ്.
5. മുട്ട രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുമോ ?

മുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്തതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരുമെന്ന ഭയം വേണ്ട.
6. കാപ്പിക്കും ഗ്രീന്‍ ടീക്കും ഒപ്പം മുട്ട കഴിക്കുന്നത് സുരക്ഷിതമോ ?
മുട്ട കാപ്പിക്കും ഗ്രീന്‍ ടീക്കും ഒപ്പം കഴിക്കുന്നതില്‍ ഹാനികരമായി ഒന്നും തന്നെയില്ല.

7. മുട്ട വയര്‍ കമ്പനം ഉണ്ടാക്കുമോ ?
മുട്ട അപൂര്‍വമായി മാത്രമേ വയര്‍ കമ്പനവും ഗ്യാസുമൊക്കെ ഉണ്ടാക്കാറുള്ളൂ. എന്നാല്‍ ചിലര്‍ക്ക്  സംവേദനത്വം അമിതമായതിനാല്‍ ഇക്കാര്യത്തില്‍ വയറിലെ പ്രതികരണങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാകും ഉചിതമെന്ന് ഡോക്ടര്‍ പറയുന്നു.

8. പച്ച മുട്ട സുരക്ഷിതമോ ?
സാല്‍മണെല്ല അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ മുട്ട പച്ചയ്ക്ക് കഴിക്കുന്നത് ഉചിതമല്ല.

9. പച്ച മുട്ട കഴിച്ചാല്‍ കൂടുതല്‍ പ്രോട്ടീന്‍ ആഗിരണമോ ?
ഇത് ഒരു തെറ്റിദ്ധാരണയാണെന്നും പാകം ചെയ്ത മുട്ടയില്‍ നിന്നാണ് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രോട്ടീന്‍ ആഗീരണം ചെയ്യപ്പെടുകയെന്നും ഡോ. സൗരഭ് പറയുന്നു.

Tags