കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ..

google news
protein

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പ്രാതൽ. പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്. 
പ്രഭാതഭക്ഷണത്തിൽ കുറഞ്ഞത് 20-25 ഗ്രാം പ്രോട്ടീൻ ഉണ്ടായിരിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രാതലിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ... 

ഒന്ന്...

പ്രോട്ടീൻ സമ്പുഷ്ഠമായ ഭക്ഷണമാണ് ചീസ്. ആരോഗ്യകരമായ കൊഴുപ്പ് മാത്രമാണ് ചീസിൽ ഉള്ളത്. ഇത് എല്ലുകൾക്കും കൂടുതൽ ബലം നൽകും. ഒരു ഔൺസ് ചീസിൽ നിന്നും 6.5 ഗ്രാം പ്രോട്ടീനാണ് ലഭിക്കുക. 

രണ്ട്...

മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ് രുചികരം മാത്രമല്ല നാരുകളും പ്രോട്ടീനും ചേർക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ നിറഞ്ഞ വിഭവമാണ് മുട്ട.പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

നാല്...

പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, അപൂരിത ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ അടങ്ങിയ നട്സാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായകമാണ്. 

അഞ്ച്...

ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്  സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

Tags