കരളിന്റെ ആരോ​ഗ്യത്തിനായി കഴിക്കൂ ഈ ഭക്ഷണങ്ങൾ..

google news
liver


ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിൻഡ്രോം വരെയുണ്ട്. കാൻസറും ലിവറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്.

കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടർന്നാൽ കരളിനെ സംരക്ഷിക്കാനാകും.

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കരളിന് സംരക്ഷണ ഫലമുണ്ടാകാം. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ബീറ്റാ-ഗ്ലൂക്കൻ കരൾ തകരാറും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുമെന്ന് ഒരു പഠനം തെളിയിച്ചു.

ബ്രൊക്കോളി നിങ്ങളുടെ ഡയറ്റിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുക. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ വരാതെ തടയാൻ ഇത് സഹായിക്കും. നട്സ്, ബദാം, ക്രാൻബെറി എന്നിവയുമായി ചേർത്തും കഴിക്കാം. നാരുകളുടെ ഉറവിടമാണ് ബ്രൊക്കോളി. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, കരൾ അർബുദം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
 

Tags