കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ ഇതറിയുക

Those who eat in bed know this
Those who eat in bed know this

ചിലർക്ക് ഭക്ഷണം കഴിക്കാനുള്ള ഇഷ്ട സ്ഥലമാണ് ബെഡ്റൂമിലെ അടക്കം കിടക്ക. മൊബൈൽ ഫോണിലോ മറ്റോ നോക്കിയാകും പലരുടെയും ഭക്ഷണം കഴിപ്പ്.

 ഇതൊരു നല്ല ശീലമല്ല. കാരണം ശുചിത്വത്തിൽ തുടങ്ങി ഉറക്കമില്ലായ്മ, എന്തിന് അലർജി പോലുള്ള ആരോഗ്യ പ്രശനങ്ങളിലേക്ക് അടക്കം ഇത് നയിക്കും. കിടക്കയിൽ ഇരുന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതിന്റെ ദോഷവശങ്ങളെ പറ്റി ഒന്നറിയാം:

tRootC1469263">

ദഹന പ്രകിയയ്ക്ക് ദോഷം

ഭക്ഷണം കഴിക്കുമ്പോൾ കിടന്നുറങ്ങുന്നത് ദഹനരസങ്ങളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും.ഇത് നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കും. മാത്രമല്ല, വയറിളക്കം, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് ഇത് കാരണമാകും.

കിടക്ക വൃത്തികേടാക്കും

ഭക്ഷണങ്ങൾ, കറികൾ എന്നിവയൊക്കെ കിടക്കയിൽ വീണാൽ കറയടക്കം ഉണ്ടാകും. മധുര പലഹാരങ്ങൾ കിടക്കയിൽ വീണാൽ ഉറുമ്പുകളുടെ വരവുണ്ടാകും.കടുത്ത കറകൾ ബെഡ്ഷീറ്റിലടക്കം വീണാൽ അത് കഴുകി കളയാൻ വളരെ പ്രയാസപ്പെടേണ്ടി വരും.

ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത

ഭക്ഷണ അവശിഷ്ടങ്ങൾ അടക്കം കിടക്കയിൽ വീണാൽ അത് അപ്പോൾ തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.അല്ലെങ്കിൽ പൂപ്പൽ അടക്കം കിടക്കയിൽ ഉണ്ടാകും. ഇത് അലർജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Tags