രാത്രി ചോക്ലേറ്റ് കഴുന്നവരാണോ നിങ്ങൾ ?

Chocolate
Chocolate

ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല തടി വെയ്ക്കുമെന്ന ആശങ്കയ്ക്കു യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്കാണ് ഈ ഗുണങ്ങള്‍ ലഭിക്കുക. ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ വൈറ്റ് ചോക്ലേറ്റിന്റെ ഉപയോഗം ഏറെ ഗുണഫലങ്ങള്‍ നല്‍കുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഫോര്‍ എക്സ്പിരിമെന്റല്‍ ബയോളജി (FASEB) യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രാത്രിയിൽ ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടില്ല. ഈ സമയങ്ങളില്‍ ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ്, രുചി, ഉറക്കം അങ്ങനെ നിരവധി ഘടകങ്ങളെ സ്വാധീനിക്കുന്നു.

tRootC1469263">

രാവിലെ ചോക്ലേറ്റ് ധാരാളം കഴിക്കുന്നത് കൊഴുപ്പിനെ കത്തിച്ചു കളയാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വൈകുന്നേരമോ രാത്രിയിലോ കഴിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ബ്രിഘാം വിമന്‍സ് ഹോസ്പിറ്റല്‍ ഗവേഷകര്‍, സ്പെയിനിലെ മുര്‍ഷ്യ സര്‍വകലാശാല ഗവേഷകരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. ആര്‍ത്തവവിരാമം വന്ന 19 സ്ത്രീകളെ ആണ് പഠനത്തിനു തിരഞ്ഞെടുത്തത്.

ഇവര്‍ക്ക് ദിവസവും രാവിലെ ഉണര്‍ന്ന് ഒരു മണിക്കൂറിനകവും രാത്രിയില്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും 100 ഗ്രാം ചോക്ലേറ്റ് നല്‍കി. ശരീരഭാരവും മറ്റ് ആരോഗ്യപരിശോധനകളും അളന്നു. കാലറി കൂടിയ അളവില്‍ ചെന്നെങ്കിലും ആര്‍ക്കും ശരീരഭാരം കൂടിയില്ല. എന്നാല്‍ വിശപ്പ്, ദാഹം, മധുരത്തോടുള്ള ആഗ്രഹം ഇവയെല്ലാം കുറഞ്ഞതായി കണ്ടു. ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണ സമയം ഒരു പ്രധാന ഘടകമാണ് എന്ന് ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയെയും വെയ്റ്റ് ലോസിനെയും എല്ലാം സ്വാധീനിക്കുന്ന ഒന്നാണ് ചോക്ലേറ്റ്.

Tags