വെയിറ്റ് ലോസ് ഇനി എന്തെളുപ്പം
Mar 26, 2025, 13:30 IST


ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിലേക്ക് അരമുറി നാരങ്ങ പിഴിഞ്ഞൊഴിക്കണം. ഇത് അതിരാവിലെ വെറും വയറ്റിൽ തന്നെ കുടിക്കണം. പുളി കൂടുതലായി തോന്നുകയാണെങ്കിൽ അര ടീസ്പൂൺ തേൻ ചേർക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് മധുരത്തിനായി പഞ്ചസാര ചേർക്കരുത്. പഞ്ചസാര ഒരിക്കലും ശരീരഭാരവും കൊഴുപ്പും കുറക്കാൻ സഹായിക്കില്ല എന്നതാണ് ഇതിനു കാരണം.
അസിഡിറ്റി പോലുള്ള അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഈ രീതി പരീക്ഷിക്കാത്തതായിരിക്കും നല്ലത്. കാരണം നാരങ്ങായിൽ സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ അത് അസിഡിറ്റി കൂട്ടാനേ കാരണമാകൂ. ഈ രീതി പരീക്ഷിക്കുന്നതിനൊപ്പം തന്നെ കായികാദ്ധ്വാനവും ഉണ്ടാവണം. അതോടൊപ്പം തന്നെ ഒരു ഹെൽത്തി ഡയറ്റ് ഫോളോ ചെയ്യുകയും വേണം
