പൈനാപ്പിൾ തൊലി കളയാൻ ഇനി എളുപ്പം

It's now easier to peel pineapple.


പൈനാപ്പിൾ എങ്ങനെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുമെന്നാകും പലരെയും അലട്ടുന്ന കാര്യം. എന്നാലിനി ആ ടെൻഷൻ വേണ്ട, എളുപ്പത്തിൽ പൈനാപ്പിളിന്റെ തൊലി കളയുന്നതിനുള്ള ട്രിക്ക് പറഞ്ഞുതരാം.പൈനാപ്പിൾ മുറിക്കുന്നതിന് മുൻപ് കൗണ്ടർ ടോപ്പില്‍ വച്ച് ഒന്ന് ചെറുതായി അമർത്തി ഉരുട്ടുക. ഇങ്ങനെ ചെയ്താൽ ഉൾഭാഗത്തെ നാരുകൾ അയയുകയും കഷണങ്ങളായി മുറിക്കുമ്പോൾ പെട്ടെന്ന് വേർപെട്ടുവരികയും ചെയ്യും. പൈനാപ്പിളിന്റെ മുകൾ ഭാഗവും താഴ്ഭാഗവും മുറിച്ചു മാറ്റുക.

പൈനാപ്പിൾ നേരെ വച്ച് വശങ്ങളിലെ തൊലി ചെത്തിയെടുക്കാം. മുകളിൽ നിന്ന് താഴേക്കാണ് തൊലി ചെത്തേണ്ടത്. തൊലി ചെത്തി മാറ്റിയാലും കറുത്ത കുത്തുകൾ കാണാറില്ലേ. ഇവ ചെരിഞ്ഞ രീതിയിൽ നീളത്തിൽ മുറിച്ചു മാറ്റാം.

കഷണങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ പൈനാപ്പിൾ നാലായി മുറിച്ച ശേഷം ഓരോന്നിലെയും തൊലി കളയുന്നത് എളുപ്പമാകും.പൈനാപ്പിൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ പൈനാപ്പിൾ കോറർ വാങ്ങുന്നത് ഉപകരിക്കും. കത്തി ഉപയോഗിച്ച് പൈനാപ്പിൾ മുറിക്കുന്നതിനേക്കാൾ വേഗത്തിലും കൃത്യമായും കഷണങ്ങളാക്കാൻ പൈനാപ്പിൾ കോറർ നല്ലതാണ്.

Tags