ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസിയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സും തമ്മിൽ ധാരണാപത്രം

google news
ദുബൈ-കണ്ണൂർ ജില്ലാ കെഎംസിസിയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സും തമ്മിൽ ധാരണാപത്രം


ദുബൈ കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്സും തമ്മിൽ എം ഒ യു ഒപ്പ് വെച്ചു. കെഎംസിസി പ്രവർത്തകർക്കും കുടുംബങ്ങൾക്കും നാട്ടിലെയും യുഎഇ ലെയും ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്കുകളിൽ ചികിത്സ ചെലവുകളിൽ 30% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡ് ഇത് വഴി വിതരണം ചെയ്യും. ആസ്റ്റർ ഹോസ്പിറ്റൽ ഷാർജ സിഇഒ ഗൌരവ് ഖുറാന ദുബൈ കെഎംസിസി കണ്ണൂർ ജില്ല സെക്രട്ടറി റഫീഖ് പി കെ കല്ലിക്കണ്ടി എന്നിവർ  ഷാർജ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ചു നടന്ന ചടങ്ങിൽ എം ഓ യു വിൽ ഒപ്പ് വെച്ചു.

കെഎംസിസി കെഎംസിസി നേതാക്കളായ ഹാഷിം നീർവേലി, റഹ്‌ദാദ് മൂഴിക്കര, നൂറുദ്ധീൻ മണ്ടൂർ, തൻവീർ എടക്കാട്, മുഹമ്മദലി ഉളിയിൽ, ഷംഷീർ അലവിൽ, ആസ്റ്റർ ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് ബിസിനസ്‌ ഡെവലപ്പ്മെന്റ് ഹെഡ് സിറാജ്ജുദീൻ, ആസ്റ്റർ ആൻഡ് അക്സസ്സ് ക്ലിനിക് ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ പ്രവീൺ, ആസ്റ്റർ ഹോസ്പിറ്റൽ ഇന്ത്യ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ സുമേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷാർജാ അന്താരാഷ്ട്ര എക്സ്പോ സെന്ററിൽ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച 'കണ്ണൂർ മഹോത്സവം' മെഗാ ഇവന്റിൽ പങ്കെടുത്തവർക്കായിരുന്നു 30% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന ആസ്റ്റർ പ്രിവിലേജ് കാർഡുകൾ പ്രഖ്യാപിച്ചിരുന്നത്. 

Tags