വരണ്ട ചര്‍മ്മം മാറാന്‍ വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

google news
dry skin

 വരണ്ട ചര്‍മ്മം മൂലം ചിലരില്‍ പ്രായകൂടുതല്‍ തോന്നിക്കാം, ചുളിവുകളും വരകളും വീഴാം. പല കാരണങ്ങള്‍ കൊണ്ടും  ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്.വരണ്ട ചർമ്മമുള്ള ഒരാൾക്ക്, തണുപ്പുള്ള ദിവസങ്ങളിൽ ഈ പ്രശ്നം കൂടുതൽ മോശമാകും. വരണ്ട ചർമ്മ പ്രകൃതം ഉള്ളവരുടെ പുറംതൊലി പൊളിഞ്ഞിളകി വരുന്നത് കൊണ്ട്, അൽപ്പം കൂടുതൽ ശ്രദ്ധ ഈ സമയത്ത് ചർമ്മത്തിന് ആവശ്യമാണ്. ചർമ്മത്തിലെ ഈർപ്പം കുറവായതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

നല്ല തണുത്ത കാലാവസ്ഥയിൽ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതിനെക്കാൾ ആശ്വാസകരമായ മറ്റൊന്നില്ലെന്ന് നിങ്ങൾക്കറിയാം. പക്ഷേ ഇത് നിങ്ങളുടെ ചർമ്മത്തിന് അത്ര നല്ലതല്ല. വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ, അടുത്ത തവണ നിങ്ങൾ കുളിക്കാൻ പോകുമ്പോൾ, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കിൽ ഇളം ചൂടുള്ള ആയിട്ടുള്ള വെള്ളം ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കുക.

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം

dry skin

ഒന്ന്.

ഉരുളക്കിഴങ്ങ് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് നല്ലതാണ്.

രണ്ട്.

ഒരു ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ പാലും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്
കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിർത്താന്‍ സഹായിക്കും.

നാല്

dsn
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം  മുഖത്ത് (വരണ്ട ചര്‍മ്മമുള്ള കയ്യിലും) പുരട്ടി നന്നായി മസാജ് ചെയ്യുക.  പതിവായി ചെയ്യുന്നത് ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

അഞ്ച്

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഉപയോഗിക്കുന്ന ഒന്നാണ്  പെട്രോളിയം ജെല്ലി. ഇവ ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും.

ആറ്

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. നല്ലൊരു മോയിസ്ചറൈസറായി ഈ പാക്ക് പ്രവര്‍ത്തിക്കും.

Tags