ശരീരത്തിന്റെ പലവിധ പ്രശ്നങ്ങൾ അകറ്റാൻ ഈ ഒരൊറ്റ ഡ്രൈഫ്രൂട്ട് കഴിച്ചാല്‍ മതി.

google news
dry fruits

ശരീരത്തിന് ഏറെ ആവശ്യമായ ധാതുക്കളാണ്  ഇരുമ്പും, അതുപോലെ കാത്സ്യവും. ഇതൊക്കെ ലഭിക്കാ പല ഭക്ഷണങ്ങളും നാം കഴിക്കേണ്ടതുണ്ട് . ആ കൂട്ടത്തിൽ നമ്മൾ ഒഴിവാക്കാൻ  പാടില്ലാത്തതാണ് ഡ്രൈ ഫ്രൂട്സ് . ഡ്രൈഫ്രൂട്സിൽ പെടും എങ്കിലും ആരും അത്രയധികം ഗൗനിക്കാത്ത ഒരാളാണ് ഉണക്കമുന്തിരി. കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ ഉണക്ക മുന്തിരിക്കുണ്ട്


പ്രകൃതിദത്തമായ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കറുത്ത മുന്തിരിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുകയാണ് ആയുര്‍വേദ വിദഗ്ധനായ ദിക്സ ഭാവ്സര്‍. ഉണങ്ങിയ പഴങ്ങള്‍ വാതദോഷം കൂട്ടി ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ വെള്ളത്തില്‍ കുറച്ച് സമയമിട്ട് കുതിര്‍ത്ത ശേഷം വേണം ഉപയോഗിക്കാനെന്നും വിദഗ്ദർ പറയുന്നു .


കറുത്ത മുന്തിരിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

munthiri
നാരുകൾ ധാരാളം അടങ്ങിയതിനാൽ ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധത്തെ തടയാനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും.

ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

ഉണക്ക മുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.

അയണും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിരിക്കുന്ന കറുത്ത മുന്തിരി ശരീരത്തില്‍ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു. ഇത് മുടിക്ക് പോഷണം നല്‍കി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും.

dry fruits
കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അയണും വൈറ്റമിന്‍ ബി കോംപ്ലക്സും ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിനാല്‍ ദിവസവും കുറച്ച് കറുത്ത മുന്തിരി കഴിക്കുന്നത് വിളര്‍ച്ച നിയന്ത്രിക്കാന്‍ സഹായിക്കും.

കറുത്ത മുന്തിരി കഴിക്കുന്നത് ദന്താരോഗ്യത്തിനും ഗുണപ്രദമാണെന്ന് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വായില്‍ പോടുണ്ടാകാതിരിക്കാനും ഇത് സഹായിക്കും. കറുത്ത മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന അഞ്ച് ഫൈറ്റോകെമിക്കലുകളും ഒലേനോളിക് ആസിഡ് അടക്കമുള്ള പ്ലാന്‍റ് ആന്‍റിഓക്സിഡന്‍റുകളും വായ്ക്കുള്ളിലെ ബാക്ടീരിയയുടെ വളര്‍ച്ചയെ തടഞ്ഞ് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Tags