ഭക്ഷണം കഴിച്ചാലുടൻ അസ്വസ്ഥതയാണോ? ഈ പാനീയങ്ങൾ പരീക്ഷിക്കൂ

Feeling unwell after eating? Try these drinks
Feeling unwell after eating? Try these drinks

ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ദഹനേന്ദ്രിയം നിർണായകമായ പങ്ക് വഹിക്കുന്നു. ശരിയായ ദഹനം നിലനിൽക്കുമ്പോഴാണ് ശരീരം ആവശ്യമായ പോഷകങ്ങൾ ഫലപ്രദമായി ആഗിരണം ചെയ്യുകയും ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യുന്നത്. ഇന്നത്തെ ജീവിതശൈലി, അനിയന്ത്രിത ഭക്ഷണരീതികൾ, മാനസിക സമ്മർദ്ദം എന്നിവ ദഹനവ്യവസ്ഥയെ അസന്തുലിതമാക്കാം. എന്നാൽ ദഹനവ്യവസ്ഥയെ സ്വാഭാവികമായി സന്തുലിതമാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്ന ചില ആരോഗ്യകരമായ പാനീയങ്ങൾ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയും.

tRootC1469263">

തൈര് അടിസ്ഥാനമാക്കിയുള്ള (മധുരമുള്ളതോ ഉപ്പിട്ടതോ) ഈ പാനീയവും ഗുണകരമായ ബാക്ടീരിയകളെ നൽകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ലസ്സിയിലെ പ്രോബയോട്ടിക് ഘടകങ്ങൾ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പോഷകങ്ങൾ വലിച്ചെടുക്കുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ഇത് നല്ലതാണ്. കുടൽ ബാക്ടീരിയകളെ സ്വാഭാവികമായി പിന്തുണയ്ക്കുന്ന ഒരു രുചികരമായ മാർഗ്ഗമാണിത്.

തൈര് കടഞ്ഞ് എടുക്കുന്ന പരമ്പരാഗതമായ ഈ പാനീയം ഉന്മേഷദായകമാണ്. പ്രോബയോട്ടിക്‌സുകൾ ധാരാളമായി അടങ്ങിയിട്ടുള്ള മോര്, കുടലിലെ ബാക്ടീരിയകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും വയറുവീർക്കൽ, അസിഡിറ്റി എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷം മോര് കുടിക്കുന്നത് സുഗമമായ ദഹനത്തിനും മൈക്രോബയോമിൻ്റെ സന്തുലിതാവസ്ഥയ്ക്കും നല്ലതാണ്.

വയറുവീർക്കൽ മലബന്ധം എന്നിവയ്ക്ക് സഹായകമായ ഒരു സ്വാഭാവിക പ്രതിവിധിയാണ് പെരുംജീരക വെള്ളം. ഇതിന് കുടലിനെ ശാന്തമാക്കാനും ദഹനം മികച്ച രീതിയിൽ നടത്താനുമുള്ള കഴിവുണ്ട്.

Tags