വെറും വയറ്റില്‍ നാരങ്ങാ വെള്ളത്തോടൊപ്പം മഞ്ഞൾപ്പൊടി ചേർത്തു കുടിച്ചാൽ ഗുണങ്ങൾ നിരവധി

google news
Lemonwater

എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. അമിതവണ്ണം ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കുന്നത്. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളാൻ ഇത് സഹായിക്കും. അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു.

ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും. മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നത് മലബന്ധത്തെ അകറ്റും. കൂടാതെ കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ഉത്തമമാണ്.

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച്‌ കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും ഈ പാനീയം സഹായിക്കും.
 

Tags