അസിഡിറ്റി തടയാൻ നാരങ്ങ വെള്ളം ഇങ്ങനെ കുടിച്ച് നോക്കൂ


വെറും നാലേ നാല് ചേരുവകൾ മാത്രം മതി ഇത് ഉണ്ടാക്കാൻ. നാരങ്ങ, ജീരകം, തേൻ, വെള്ളം. നാരങ്ങ ജീരകവെള്ളം ശരീരത്തിൽ നിന്ന് അധിക കലോറിയെ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുക തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഉത്തമമാണ് എന്ന് വിദഗ്ധർ പറയുന്നു.
tRootC1469263">വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ വെള്ളത്തിൽ ജീരകം ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായകരമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

എങ്ങനെ ഉണ്ടാക്കാം
ഒരു രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ജീരകം രാത്രി കുതിർത്ത് വെയ്ക്കുക. രാവിലെ ഈ വെള്ളം ചെറുതീയിൽ തിളപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് പകുതി നാരങ്ങാ പിഴിഞ്ഞൊഴിക്കാം. ഒരു ടീസ്പൂൺ തേനും കൂടി ചേർത്താൽ നാരങ്ങ ജീരകവെള്ളം റെഡി. തേൻ നിർബന്ധമില്ല, ആവശ്യമെങ്കിൽ ചേർത്താൽ മതിയാകും. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഉത്തമമാണ്.