ജീരക വെള്ളം ഇങ്ങനെ കുടിക്കൂ

drinking cumin
drinking cumin

വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, സിങ്ക്, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. അതുപോലെ തന്നെ  പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ  സുഗന്ധവൃജ്ഞനമാണ് ജീരകം. ജീരക വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി,  ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങളെ തടയാനും സഹായിക്കും.   

tRootC1469263">

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ നീര് ജീരക വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. നീര്‍ജ്ജലീകരണത്തിനെ തടയാനും നാരങ്ങാ- ജീരക വെളളം കുടിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാനും ഇവ കുടിക്കാം. 

ജീരക വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം. 

Tags