പാലിന് പകരം ഇവ കുടിക്കാം

milk
milk

പാലിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം പാല്‍. പൊടിച്ച ബദാം, വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ബദാം പാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവയും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ബദാം പാലില്‍ കലോറിയും കുറവാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.

tRootC1469263">

സോയ പാലും പാലിന് പകരം കുടിയ്ക്കാം. ഇതില്‍ കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണകരമാണ്.

ഓട്‌സ് പാലിനും നിരവധി ഗുണങ്ങളുണ്ട്. കാത്സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് പാലിന് പകരം ഇവ കുടിക്കുന്നത് ശീലമാക്കാം. ഉയര്‍ന്ന അളവില്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് തേങ്ങാപ്പാല്‍. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് കുടിക്കാവുന്ന ഒന്നാണ് കശുവണ്ടി പാല്‍ (കാഷ്യൂ മില്‍ക്ക്) ഇതില്‍ കലോറി വളരെ കുറവാണ്. കൂടാതെ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയിട്ടുമുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്. 

Tags