വയറ് കുറയ്ക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍

വണ്ണം കുറയ്ക്കാനും വയറ് കുറയ്ക്കാനുമൊക്കെ കഷ്ടപ്പെടുകയാണ് പലരും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാധ്യത വരെയുണ്ട്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം...
രാവിലെ വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കാം. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇത് സഹായിക്കും.
ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും അടിവയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കാം.