ശരീരത്തിന്റെ ക്ഷീണം അകറ്റാൻ ഈ ജ്യൂസ് കഴിക്കൂ

google news
sugarcane juice

വേനൽക്കാലമായാൽ നാം ഏവരും അധികമായും കഴിക്കുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ് .ചൂടുകാലത് ദാഹത്തെ ശമിപ്പിക്കാൻ അത്യുത്തമമാണിത്. ദാഹവും വിശപ്പും അകറ്റുന്നതിനപ്പുറം  നിരവധി ആരോഗ്യ ഗുണങ്ങൾ കരിമ്പിനുണ്ട് .

മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവാണ് കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണ് ഇത്.


ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകരമാണ്‌  . കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.

juice

കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്.

 കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ഉള്ളിൽ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

Tags