കരിമ്പിൻ ജ്യൂസ് പതിവായി കുടിച്ചാൽ ...


കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.
കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ഉള്ളിൽ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഇത് സഹായിക്കുന്നു. കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.
മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവാണ് കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ ഇതിൽ അടങ്ങിയിരിക്കുന്നു. മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണ് ഇത്.
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പ് സഹായിക്കും, മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയായി ഇത് ഉപയോഗിക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു.

കരിമ്പിലെ നാരുകൾ മലബന്ധം തടയാനും ബലഹീനത കുറയ്ക്കാനും സഹായിക്കും. കരിമ്പിന് ജ്യൂസ് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Tags

എംഎം മണിയെ ചിമ്പാന്‍സിയാക്കി മഹിളാ കോണ്‍ഗ്രസ്, പിന്തുണച്ച് സുധാകരന്, ചീഫ് സെക്രട്ടറിയുടെ കറുപ്പ് വിവാദം ചര്‍ച്ചയാകുമ്പോള്‍ വെട്ടിലായി കോണ്‍ഗ്രസ്
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് തിരികൊളുത്തിയ കറുപ്പ് വിവാദം ചര്‍ച്ച ചെയ്യുകയാണ് കേരളം. കറുപ്പിന്റെ പേരിലും സ്ത്രീയെന്നതിനാലും അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ വലിയ രീതിയില