പതിവായി മാതള നാരങ്ങാ ജ്യൂസ് കുടിക്കൂ; ഇതൊക്കെയാണ് ഈ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളടങ്ങിയ പഴമാണ് മാതള നാരങ്ങ. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം.മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം ..
ദഹന പ്രശ്‌നങ്ങൾക്കും മാതള ജ്യൂസ് മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ബാധിച്ചവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്
വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വ്യക്കരോഗികൾ ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം സഹായിക്കും.
ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാൽ രോഗങ്ങളെയും അണുബാധയെയും തടയാൻ മാതള ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങളും ഇതിനുണ്ട്.
കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിം മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മാതള ജ്യൂസിലെ ആന്റി ഓക്സിഡന്റ് ഫ്ലേവനോളുകൾ സന്ധിവാതം പോലുള്ള വീക്കം ഉണ്ടാക്കുന്ന അവസ്ഥകൾക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ പ്രവർത്തനം മന്ദഗതിയിലാക്കുന്നു.