പാല്‍ ദിവസവും കുടിക്കാറുണ്ടോ ? ഇതറിയണം


പാലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് .കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് നല്ലതാണ്.
tRootC1469263">
വെണ്ണ, തൈര്, ഐസ്‌ക്രീം, വൈറ്റ് ചോക്ലേറ്റ് തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പാല്‍ ഉപയോഗിച്ചാണ്.പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവയൊക്കെ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും.
പാല്‍ ദിവസവും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്. പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

എന്നാല്‍ അധികമായാല്‍് പാലും അപകടകരമാണ്. പാല്‍ കൂടുതല്‍ കുടിച്ചാല്‍ സ്ത്രീകളില്‍ അസ്ഥി ഒടിവിന് കാരണമായേക്കും.അതുപോലെ തന്നെ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.