ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതോ ?


ചെറുചൂടുള്ള നാരങ്ങാ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഊർജം കൂട്ടുന്നതിനും സഹായിക്കുന്നു.
ചെറുനാരങ്ങ ചേർത്ത ചൂടുവെള്ളം ആരോഗ്യകരമായ ദഹനത്തിന് സഹായകമാണ്. ദഹന എളുപ്പമാക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ടെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
tRootC1469263">ശൈത്യകാലത്ത് ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കാരണം തണുത്ത കാലാവസ്ഥ നിർജ്ജലീകരണത്തിന് കാരണമാകും. രാവിലെ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കുന്നതും സെല്ലുലാർ പ്രക്രിയകളെ പിന്തുണയ്ക്കുന്നതും ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ശരിയായ ജലാംശം പ്രധാനമാണ്.

നിർജ്ജലീകരണം വൈജ്ഞാനിക പ്രവർത്തനത്തെയും മാനസികാവസ്ഥയെയും തടസ്സപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാരങ്ങയിലെ ആൻ്റിഓക്സിഡൻ്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ സി, ആരോഗ്യകരമായ ചർമ്മത്തിന് സഹായകമാണ്. ഇത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നു.