വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ പാനീയം നിങ്ങളെ സഹായിക്കും

belly fat
belly fat

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. 

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ജീരകവും ഉലുവയും. ഇവ രണ്ടും ചേർത്തുള്ള പാനീയം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പേജിൽ പറയുന്നു. 

ദിവസേന ജീരകവും ഉലുവയും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത്  കൂടുതൽ ഫലം നൽകുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സുഗമമാക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട ശാരീരിക പ്രവർത്തനത്തിലേക്ക് നയിക്കുന്നു. ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ സ്രവണം ഉത്തേജിപ്പിക്കുന്ന ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം.

വയറ്റിലെ കൊഴുപ്പും ആർത്തവം മൂലമുണ്ടാകുന്ന വീക്കവും ശരീരഭാരം കുറയ്ക്കാ‌നും ഈ പാനീയത്തിന് കഴിവുണ്ട്. ഉലുവയും ജീരകവും ആന്റി ഓക്സിഡൻറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഉലുവയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗാലക്റ്റലോമൻ. ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഒരു കൈ നിറയെ ഉലുവ എടുത്ത് ചൂടാക്കിയ ശേഷം നന്നായി പൊടിച്ച് എടുക്കുക. ഈ പൊടി ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറു ചൂടു വെള്ളത്തിൽ ജീരകവും ചേർത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. 

Tags