ബ്രഹ്‌മിയിട്ട ചായ കുടിക്കാറുണ്ടോ ?


ബ്രഹ്‌മിയിട്ട ചായ കുടിക്കാറുണ്ടോ ?
പഴമക്കാർ പതിവായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്രഹ്‌മി. എന്നാൽ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല ഇത്. കുട്ടികളും പ്രായമായവരും ബ്രഹ്‌മിയിട്ട ചായയോ വെള്ളമോ കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാ..
tRootC1469263">കുട്ടികൾക്ക് ബ്രഹ്‌മിയിട്ട ചായയോ വെള്ളമോ കുടിക്കാൻ കൊടുക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കുട്ടികളുടെ തലച്ചോർ അതിവേഗമാണ് വളരുന്നത്. ബുദ്ധിവികാസത്തിന് ബ്രഹ്‌മി വെള്ളം കുടിക്കുന്നത് വളരെയധികം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം അകറ്റുന്നതിനും ഇത് സഹായിക്കുന്നു.

ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡുകൾ സെറോടോണിൽ ഡൊപ്പമൈൻ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് അമിതമായ ഉത്കണ്ഠയ്‌ക്കും മാനസിക പ്രശ്‌നങ്ങൾക്കും വഴി വയ്‌ക്കുന്നു. ഇത്തരം പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനായി ബ്രഹ്‌മിയിട്ട വെള്ളമോ ചായയയോ കുട്ടികൾക്ക് കുടിക്കാൻ നൽകുന്നത് ഫലപ്രദമാണ്. ഓർമ്മ ശക്തി വർദ്ധിക്കുന്നതിലൂടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
50 വയസ് കഴിഞ്ഞവരിൽ ഓർമ്മ ശക്തി കുറഞ്ഞുവരുന്നതായി ആരോഗ്യവിദഗ്ധർ കണ്ടെത്തിയിരുന്നു. പ്രായമായവർക്ക് ദിവസേന ബ്രഹ്‌മിയിട്ട ചായ കുടിക്കാൻ നൽകുന്നത് ഒരു പരിധി വരെ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. രക്ത സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും ബ്രഹ്‌മി ഉത്തമമാണ്.