അരി പച്ചയ്ക്ക് കഴിയ്ക്കാന്‍ തോന്നാറുണ്ടോ? എങ്കിൽ ഈ അവസ്ഥ ഒരു രോഗമാണ്

Do you feel like eating raw rice? If so, this condition is a disease

 ഇത് കഴിയ്ക്കണം എന്ന തോന്നല്‍, വേവിയ്ക്കാത്ത അരിയോടുളള താല്‍പര്യം തന്നെയാണ് പറയുന്നത്

വേവിയ്ക്കാത്ത അല്ലങ്കിൽ പാകം ചെയ്യാത്ത അരി പച്ചയ്ക്ക് കഴിയ്ക്കുന്ന അവസ്ഥ ഒട്ടുമിക്ക ആളുകളിലും കണ്ട് വരുന്ന ഒരു ശീലമാണ്.  ഇത് കഴിയ്ക്കണം എന്ന തോന്നല്‍, വേവിയ്ക്കാത്ത അരിയോടുളള താല്‍പര്യം തന്നെയാണ് പറയുന്നത്.പൈക (pica) എന്ന പ്രത്യേക അവസ്ഥയാണ് ഇത്. ഭക്ഷണമല്ലാത്ത ചിലതിനോട് തോന്നുന്ന താല്‍പര്യമാണിത്. ഇതിന് പേപ്പറിനോടാകാം, ചോക്കിനോടാകാം, ഐസ് കഷണങ്ങളോടാകാം, ഇതു പോലെയുള്ള മറ്റ് പല വസ്തുക്കളോടുമുണ്ടാകാം.  

tRootC1469263">

ഈ അവസ്ഥയ്ക്കുള്ള  പ്രധാന കാരണം ശരീരത്തിലെ ചില വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും അപര്യാപ്തതയാണ്. പൈകയില്‍ തന്നെ ട്രൈകോഫാല്‍ജിയ എന്ന ഒരു അവസ്ഥയുണ്ട്. മുടി തിന്നുന്ന അവസ്ഥയാണിത്. ഇത് ദഹനേന്ദ്രിയത്തില്‍ കുടുങ്ങി പല ഗുരുതരമായ ആരോഗ്യാവസ്ഥകളുമുണ്ടാകാം.ഇതിന്റെ ലക്ഷണം അനാരോഗ്യകരമായ, ഭക്ഷണ വസ്തുക്കളല്ലാത്ത, ഇതല്ലെങ്കില്‍ വേവിച്ച് മാത്രം കഴിയ്ക്കാവുന്നവ പച്ചയ്ക്ക് കഴിയ്ക്കാനുള്ള തോന്നല്‍ തന്നെയാണ്. വെറും തോന്നല്‍ എന്നു പറയാനാകില്ല, ഇവര്‍ക്ക് ഈ തോന്നല്‍ നിയന്ത്രിയ്ക്കാനാകില്ല. അനാരോഗ്യകരമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവര്‍ ഇത് ചെയ്യുന്നത്.

പൈക പല ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാം. അനീമിയ, അസ്‌കാരിയാസിസ് അഥവാ റൗണ്ട് വേം ഇന്‍ഫെക്ഷന്‍, മലബന്ധം, ഇലക്ട്രോളൈറ്റ് അനന്തുലിതാവസ്ഥ, അരിത്തിമിയാസിസ് അഥവാ ഹൃദയമിടിപ്പിലെ വ്യത്യാസം, ലെഡ് പോയ്‌സനിംഗ്, ചെറുകുടല്‍, വന്‍കുടല്‍ ബ്ലോക്കേജ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഈ പൈക വഴിയൊരുക്കുന്നു. ഇത്തരം അനാരോഗ്യകരമായ വസ്തുക്കള്‍ വായിലിട്ടു കടിയ്ക്കുന്നതിനാല്‍ വായ്ക്കും പല്ലിനുമടക്കം പ്രശ്നങ്ങളുണ്ടാവാം. പൊതുവേ വേവിയ്ക്കാത്ത അരി, ചാരം, പൗഡര്‍, ചോക്ക്, കല്‍ക്കരി, മണ്ണ്, കാപ്പിപ്പൊടി, മുട്ടത്തോട്, മുടി, ചരട്, ഐസ്, പെയിന്റ് ചിപ്‌സ്, കല്ല്, പേപ്പര്‍, സോപ്പ്, വസ്ത്രം, സോപ്പ് പൗഡര്‍ തുടങ്ങിയ പല വസ്തുക്കളും പൈക ബാധിച്ചവര്‍ കഴിയ്ക്കുന്ന വസ്തുക്കളില്‍ പെടുന്നു.നിയന്ത്രിച്ച് കൊണ്ട് വരാനുള്ള കൗൺസിലിങ്ങുകളോ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങളോ മുൻനിർത്തി ഈ ശീലം മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അപകടമാണ് തേടി വരാൻ പോകുന്നത് 

അരി പച്ചയ്ക്ക്  കഴിയ്ക്കാന്‍ തോന്നാറുണ്ടോ? എങ്കിൽ ഈ അവസ്ഥ ഒരു രോഗമാണ് 

വേവിയ്ക്കാത്ത അല്ലങ്കിൽ അതായത് പാകം ചെയ്യാത്ത അരി പച്ചയ്ക്ക് കഴിയ്ക്കുന്ന അവസ്ഥ ഒട്ടുമിക്ക ആളുകളിലും കണ്ട് വരുന്ന ഒരു ശീലമാണ്.  ഇത് കഴിയ്ക്കണം എന്ന തോന്നല്‍, വേവിയ്ക്കാത്ത അരിയോടുളള താല്‍പര്യം തന്നെയാണ് പറയുന്നത്.പൈക (pica) എന്ന പ്രത്യേക അവസ്ഥയാണ് ഇത്. ഭക്ഷണമല്ലാത്ത ചിലതിനോട് തോന്നുന്ന താല്‍പര്യമാണിത്. ഇതിന് പേപ്പറിനോടാകാം, ചോക്കിനോടാകാം, ഐസ് കഷണങ്ങളോടാകാം, ഇതു പോലെയുള്ള മറ്റ് പല വസ്തുക്കളോടുമുണ്ടാകാം.  

Tags