ചുവന്ന ചീര ഭക്ഷണത്തിൽ നിന്നും ഒഴിവാക്കല്ലേ ?

cheera
cheera

ചുവന്നചീരയില്‍ വിറ്റാമിന്‍ സി,ഇ,കെ, ധാതുക്കള്‍, ഇരുമ്പ്, കാത്സ്യം,ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചുവന്ന ചീര പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.

ഫൈബര്‍ അടങ്ങിയ ചുവന്ന ചീര പ്രമേഹമുള്ളവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണിത്. ചുവന്ന ചീര കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും ഇത് ചെറുക്കും.

tRootC1469263">

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചുവന്ന ചീര കഴിക്കുന്നത് നല്ലതാണ്.ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,സി,ഇരുമ്പ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
വിറ്റാമിന്‍ സി 'കൊളാജന്‍' ഉത്പാദനം കൂട്ടാന്‍ സഹായിക്കും. ഇത് തലമുടി വളരാനും ഗുണം ചെയ്യും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കം പ്രദാനം ചെയ്യാനും ഉപകരിക്കും


നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമായതിനാല്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.വിറ്റാമിന്‍ കെയും പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ചുവന്ന ചീര രോഗ പ്രതിരോധശേഷി കൂട്ടാനായി കഴിക്കാം.

കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ശക്തിപ്പെടുത്തും. ചുവന്ന ചീരയില്‍ ഇരു്മ്പും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു.

Tags