കാസർകോട് ജില്ലയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ഡി എം ഒ
Nov 29, 2025, 19:11 IST
കാസർകോട് : കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം ) ഡോ എ വി രാംദാസ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്ത ആരോഗ്യ സ്ഥാപനങ്ങക്കെതിരെ നിയമപരമായി പിഴയും ശിക്ഷാനടപടികളും സ്വീകരിക്കും. .
tRootC1469263">ജില്ലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ഡെന്റൽ ക്ലിനിക്കുകൾ, സ്കാൻ സെന്ററുകൾ തുടങ്ങി ആരോഗ്യ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കണം., രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്.clinicalestablishments.kerala.gov.in
.jpg)


