ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ ദോഷവശങ്ങൾ..?


സ്ത്രീകളിലും പുരഷന്മാരിലും അടിവസ്ത്രങ്ങളില്‍ ഒരുപോലെ നനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന സ്രവങ്ങളാണ് ഇത്തരത്തില്‍ അടിവസ്ത്രത്തില്‍ നനവ് ഉണ്ടാക്കുന്നത്
ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ധരിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ഇന്നും പലര്‍ക്കും സംശയമാണ്. ശരിയായ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ് ഇതിന് പ്രധാന കാരണം, ഉറങ്ങുന്ന സമയത്ത് ഏറ്റവും സുഖപ്രദമായി സ്വതന്ത്രമായി കിടക്കാനാണ് ഏല്ലാവരും ഇഷ്ടപ്പെടുന്നത്. ഇതിന് വസ്ത്രങ്ങള്‍ ഏറ്റവു കുറച്ച് വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. അയഞ്ഞ് കിടക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ശരീരത്തെ നല്ലപോലെ ശ്വസിക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്ന നേരങ്ങളില്‍ വസ്ത്രം ധരിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ചറിയാം.
സ്ത്രീകളിലും പുരഷന്മാരിലും അടിവസ്ത്രങ്ങളില്‍ ഒരുപോലെ നനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന സ്രവങ്ങളാണ് ഇത്തരത്തില്‍ അടിവസ്ത്രത്തില്‍ നനവ് ഉണ്ടാക്കുന്നത്. ഈ സ്രവങ്ങള്‍ ബാക്ടീരീയകളെയും ഒരുപോലെ പുറന്തള്ളുന്നുണ്ട്. അടിവസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ ബാക്ടീരിയകളില്‍ മുക്കാല്‍ഭാഗത്തോളം അടിവസ്ത്രത്തിലേക്കാണ് പടരുന്നത്. ഈ നനവ് ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് അണുബാധയുണ്ടാക്കാനെ കാരണമാവുകയുള്ളു.
ഇനി രാത്രിയില്‍ നിങ്ങള്‍ക്ക് അടിവസ്ത്രങ്ങള്‍ ഒഴിവാക്കുന്നത് ചിന്തിക്കാനേ സാധിക്കുന്നില്ലെങ്കില്‍ പകരം വായുകടക്കും വിധമുള്ള നല്ലപോലെ അയഞ്ഞ നേര്‍ത്തവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ഇവ നിങ്ങള്‍ക്ക് നഗ്നയല്ല എന്ന തോന്നലും ഉണ്ടാക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗീകാവയവങ്ങള്‍ അല്‍പ്പം ഉള്ളിലേക്കായാണ്. മാത്രവുമല്ല മൂത്രദ്വാരവും അടുത്തുതന്നെയാണ അതിനാല്‍ മൂത്രത്തിന്റെ നനവും ചേര്‍ന്ന് അണുബാധക്കുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ രാത്രി നേരത്തെങ്കിലും വസ്ത്രങ്ങളില്ലാതെ ഫ്രീയായി ഇരിക്കുന്നത് ശരീരശുചിത്വത്തിന് സഹായിക്കുന്നു.

സ്ത്രീകള്‍ക്ക് ധാരാളം ഫ്രില്ലുകളും ലേസുകളും നിറഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഇവ ശരീരത്തിന് സുഖപ്രദമായിക്കോളണമെന്നില്ല. ലേസുകള്‍ക്കും മറ്റും മാര്‍ദ്ദവമില്ലാത്ത തരത്തിലുള്ള തുണികളില്‍ നിര്‍മ്മിക്കുന്നവയാണ് അതിനാല്‍ നനവും മറ്റും ആയാല്‍ ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് ധാരാളം.