പ്രമേഹം നിയന്ത്രിക്കാൻ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം..
ഒന്ന്...
ബ്രൊക്കോളിയാണ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ കഴിക്കാം.
രണ്ട്...
ഒരു ഗ്രീന്‍ ആപ്പിൾ, കുറച്ച് ചീര, പാഴ്സ്ലി ഇല, ഇഞ്ചി എന്നിവ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതത്തിലേയ്ക്ക് വേണമെങ്കില്‍, നാരങ്ങാ നീരും ചേര്‍ത്ത് കുടിക്കാം. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ജ്യൂസ് ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
മൂന്ന്...
ബ്ലൂബെറി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ഇവ. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. കൂടാതെ കാര്‍ബോ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം.
നാല്...
ആപ്പിളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ വണ്ണം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.