പ്രമേഹം : പ്രാരംഭ ലക്ഷണങ്ങള്‍ അറിയാം

പ്രമേഹം നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍…
പ്രമേഹം നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

പ്രായഭേതമന്യേ സ്ത്രീകളും പുരുഷന്മാരും ഇപ്പോൾ പ്രമേഹ രോഗത്തിന് അടിമകളാണ്.രോഗത്തെക്കുറിച്ചുള്ള അജ്ഞതയും, ലക്ഷണങ്ങളോടുള്ള അവഗണനയും പ്രമേഹത്തെ മനുഷ്യ ശരീരത്തിൽ ആഴത്തിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ സഹായിക്കുന്നു.. ഇതിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുമ്പോഴക്കും, രോഗം തിരിച്ച് പിടിക്കാൻ പറ്റാത്ത വിധം മനുഷ്യ ശരീരത്തിൽ വ്യാപിച്ചിട്ടുണ്ടാകും..


വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിനെയാണ് പ്രമേഹം എന്ന് പറയുന്നതെന്ന് അറിയാത്തവർ ഉണ്ടാകില്ല.. എങ്കിലും മധുരം അധികമായി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെയും.. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതിരിക്കുമ്പോഴോ, അല്ലെങ്കിൽ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്പോഴോ ഇത് സംഭവിക്കുന്നു..


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ..
ഇത് ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടും.. മരുന്നുകളെ മാത്രം ആശ്രയിക്കാതെ ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹവും, അതിനു മുമ്പുള്ള അവസ്ഥയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും.. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാവുന്നതാണ്.. ഇന്‍സുലിന്‍ കുത്തിവയ്പ് അല്ലാതെ, ഗുളിക രൂപത്തിലും മറ്റ് ഓറല്‍ മെഡിക്കേഷനായും ലഭ്യമാണ്.. ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയ ചെയ്യുന്നത് ഗ്ലൂക്കോസിന്റെ അളവ് ത്വരിതഗതിയില്‍ നിയന്ത്രിക്കേണ്ട അവസ്ഥയില്‍ ചെന്നെത്തിക്കും..

പ്രമേഹം ഉണ്ടോ, ഇല്ലയോ എന്ന് തിരിച്ചറിയുന്നതിന്, ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ എന്നുള്ളത് ആദ്യം ഉറപ്പ് വരുത്തണം.. ശേഷം ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം.. ഇതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് മങ്ങിയ കാഴ്ചയാണ്.. ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവിനെ ബാധിക്കുകയും കാഴ്ച മങ്ങുകയും ചെയ്യും.. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.. ഇത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു..
രണ്ടാമത്തെ ലക്ഷണമാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്ന പ്രവണത.. രക്തത്തിൽ ഗ്ലൂക്കോസ് അധികമായാൽ, വൃക്കകൾ അത് ഫിൽട്ടർ ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു.. അതിന്റെ ഫലമായി മൂത്രമൊഴിക്കൽ വർദ്ധിക്കുന്നു.. മൂന്നാമത്തേതാണ്, വരണ്ട വായയും ചർമ്മവും.. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം.. ഇത് വായയും ചർമ്മവും വരണ്ടതാക്കും.. കാരണം, ശരീരം മൂത്രത്തിലൂടെ അധിക ഗ്ലൂക്കോസ് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ, ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു..
മറ്റൊന്നാണ്, ശരീരത്തിൽ മുറിവ് ഉണ്ടായാൽ അത് ഉണങ്ങാൻ വെെകുന്നത്.. ശരീരത്തിന്റെ സ്വാഭാവിക രോഗശാന്തി പ്രക്രിയയെ സാരമായി ബാധിക്കും.. കാരണം, അധിക ഗ്ലൂക്കോസ് രക്തക്കുഴലുകൾക്കും, ഞരമ്പുകൾക്കും കേടുവരുത്തും.. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും, അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.. ഇനി എടുത്ത് പറയേണ്ട മറ്റൊരു ലക്ഷണം ശരീരം മരവിക്കുന്ന അവസ്ഥയാണ്.. ഇത് ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.. കൈകളിലും കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മരവിപ്പ്, വേദന എന്നിവയ്ക്ക് കാരണമാകും..


ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണം..
രക്തത്തിലെ അധിക ഗ്ലൂക്കോസ് മൂലമുണ്ടാകുന്ന ഊർജ്ജത്തിന്റെ അളവ് കുറവായതിനാൽ, പ്രമേഹം ക്ഷീണത്തിനും ബലഹീനതയ്ക്കും ഇടയാക്കും.. പ്രമേഹ രോഗികളിൽ സാധാരണയായി കാണപ്പെടുന്ന ഉറക്കക്ഷീണവും ഇതിന് കാരണമാകാം..വിഷാദത്തിലൂടെയും ഇത് പ്രകടമാകാം.. ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കും.. ഇത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.. കാരണം, തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഗ്ലൂക്കോസ് പ്രധാനമാണ്.. കൂടാതെ, ഗ്ലൂക്കോസിന്റെ അളവ് മാറുന്നത് മാനസികാവസ്ഥയ്ക്ക് കാരണമാകും..

Tags