പ്രമേഹമുണ്ടെന്ന് കരുതി പഴങ്ങൾ ഒഴിവാക്കണോ?

diabetes

പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം.രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു.

 മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും. പ്രമേഹം പിടിപെട്ടാല്‍ പിന്നെ എന്തൊക്കെ കഴിക്കാം എന്ന സംശയം ആണ് പലര്‍ക്കും.

.  ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. പ്രതിരോധശക്തിയേകുന്ന വിറ്റാമിൻ സിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.

. നാരുകൾ, വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ ഇവ സബർജില്ലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയിലെ പോഷകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ പഴമാണ് സബർജിൽ. 

. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളിൽ  പറയുന്നത്. 

. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. 

.  ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന പറയുന്നത് വെറുതേയല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. 
 

Tags