പ്രമേഹമുണ്ടെന്ന് കരുതി ജ്യൂസ് വേണ്ടെന്ന് വെക്കേണ്ട...
"ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ആരോഗ്യത്തെ ബാധിക്കുമോ എന്ന ഭയത്താൽ മനസ്സില്ലാ മനസ്സോടെ ഒഴിവാക്കാറാണോ പതിവ്? ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാൻ കൊതി തോന്നുമ്പോഴും 'പഞ്ചസാര പ്രമേഹം വരുത്തുമോ' എന്ന പേടി നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടാകാം. എന്നാൽ ഇനി ആ പേടി വേണ്ട! കൃത്രിമ മധുരവും പ്രിസർവേറ്റീവുകളും ചേർത്ത പാക്കറ്റ് ജ്യൂസുകളെയല്ല, പ്രകൃതിദത്തമായ പഴച്ചാറുകളെയാണ് നമ്മൾ കൂട്ടുപിടിക്കേണ്ടത്. പ്രമേഹത്തെ ഭയക്കാതെ തന്നെ ജ്യൂസ് കുടിക്കാൻ ചില ലളിതമായ വഴികളുണ്ട്. 100 ശതമാനം ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല എന്നാണ് ജേണൽ ഓഫ് ന്യൂട്രീഷണൽ സയൻസ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
tRootC1469263">ജീവിതശൈലീ രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ടൈപ്പ് 2 പ്രമേഹം. ശരീരത്തിനു വേണ്ടത്ര ഇൻസുലിൻ ഉല്പാദിപ്പിക്കാൻ ആകാത്ത അവസ്ഥയാണിത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് രോഗം തടയാനും നിയന്ത്രിക്കാനുമുള്ള മാർഗം.
ശരിയായ ഭക്ഷണം, പതിവായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നതും പ്രധാനമാണ്.
ആപ്പിൾ, ബെറി, ഓറഞ്ച്, നാരങ്ങ, മുസംബി മുതലായ നാരകഫലങ്ങൾ, മുന്തിരി, മാതളം എന്നീ പഴങ്ങളുടെ ജ്യൂസ്, ഫാസ്റ്റിങ്ങിൽ രക്തത്തിലെ ഗ്ലൂക്കോസ് നിലയെയും ഇൻസുലിൻ നിലയെയും ബാധിക്കുന്നതെങ്ങനെ എന്ന് ഗവേഷകർ പരിശോധിച്ചു.
നൂറു ശതമാനവും പഴങ്ങൾ അടങ്ങിയ ജ്യൂസ് കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കൂട്ടില്ല എന്നു തെളിഞ്ഞു. എന്നാൽ ദിവസവും ഒരു ഗ്ലാസ്സ് (118 Ml) അതായത് ഏതാണ്ട് അരകപ്പ് ജ്യൂസ് മാത്രമേ കുടിക്കാവൂ എന്നും പഠനം പറയുന്നു.
.jpg)


