മുഖത്തെ കറുത്തപാടുകൾ മാറ്റാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കൂ

How to use coffee powder to remove dark spots on face
How to use coffee powder to remove dark spots on face

മുഖത്ത് കറുത്ത പാടുകള്‍ പലകാരണങ്ങളാല്‍ ഉണ്ടാകാം. ചിലര്‍ക്ക് മുഖക്കുരുവിന്റെ ഭാഗമായി വരാം. മറ്റുചിലര്‍ക്ക് അമിതമായി സൂര്യതാപം ഏല്‍ക്കുന്നത് മൂലവും ചിലര്‍ക്ക് അന്തരീക്ഷമലിനീകരണം മൂലവും ചിലര്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനവും മൂലവുമെല്ലാം മുഖത്ത് കറുത്ത പാടുകള്‍ ഉണ്ടായെന്ന് വരാം. 

tRootC1469263">

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കാപ്പി പൊടി.  ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ ബി 3 എന്നിവ അടങ്ങിയ കാപ്പി വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. കാപ്പി പൊടി ചർമ്മത്തിൽ പുരട്ടുന്നത് വീക്കം, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കാനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. 

ഒന്ന്

ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, പശുവിൻ പാൽ- 1 1/2 ടേബിൾ സ്പൂൺ എന്നിവ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖം ക്ലെൻസ് ചെയ്തശേഷം മാത്ര ഈ മാസ്ക് മുഖത്തിടുക. 

രണ്ട്

ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, മഞ്ഞൾ 1 ടേബിൾ സ്പൂൺ, തൈര് 1 ടേബിൾ സ്പൂൺ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 15 മിനുട്ട് നേരം സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക.  15 മിനിറ്റിന് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.  ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

തൈരിൽ സ്വാഭാവിക കൊഴുപ്പുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചർമ്മത്തിന് മികച്ച മോയ്സ്ചറൈസർ കൂടിയാണ്. തൈരിൽ ലാക്റ്റിക് ആസിഡ് (AHA) , പോഷകങ്ങൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് കൊണ്ട് തന്നെ ചർമ്മത്തെ ആരോഗ്യകരവും മനോഹരവുമാക്കുന്നു. 
 

Tags