കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ പരീക്ഷിക്കൂ ഈ പാക്കുകള്‍…

dark circles around neck
dark circles around neck


കഴുത്തിന് ഇരുണ്ട നിറം ആണോ? മുഖത്തെ അപേക്ഷിച്ച് കഴുത്തിന് നിറക്കുറവ് ഉണ്ടോ? ഇതിന് കാരണങ്ങൾ പലതാണ്. കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ചർമ്മം അതിനനുസരിച്ച് പ്രതികരിക്കും. കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മോശം ശുചിത്വം മാത്രം കാരണം ആയിരിക്കണമെന്നില്ല. 

tRootC1469263">

പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. അവ എന്തൊക്കെയാണെന്ന് നോക്കാം…

തൈരും ചെറുനാരങ്ങയും ചേർത്തുള്ള പാക്ക് കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറാന്‍ സഹായിക്കും​. ഇവയിൽ രണ്ടിലും അടങ്ങിയ സ്വഭാവിക എൻസൈമുകൾ ആണ് ഇതിന്​ സഹായിക്കുന്നത്. ഇതിനായി രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക.

ചർമ്മത്തിലെ കറുപ്പ് നിറം അകറ്റാന്‍ സഹായിക്കുന്ന  ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്​. ഇരുണ്ട പാടുകൾ നീക്കി ചർമ്മത്തിന്​ സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം.  ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത്  കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം.


 

Tags