താരൻ കണ്‍പുരികത്തിലുമുണ്ടോ...? മാറാന്‍ ഇവ പരീക്ഷിച്ചു നോക്കൂ...
May 15, 2023, 19:30 IST

എഗ്ഗ് ഓയില്‍
കണ്‍പുരികത്തിലെ താരന്‍ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായതും വളരെ പുരാതനവുമായ രീതിയാണിത്. ഏതാനും തുള്ളി യുനാനി എഗ് ഓയില്‍ നിങ്ങളുടെ പുരികത്തില്‍ പുരട്ടിയാല്‍ താരന്‍ അകറ്റാനാകും.
ടേബിള്‍ സാള്‍ട്ട്
താരന്‍ അകറ്റാന്‍ ഉപ്പ് വളരെ ഫലപ്രദമാണ്. ഒരു നുള്ളു ഉപ്പ് പുരികത്തിനു താഴെ ഉരസിയാല്‍ താരന്‍ അകലുകയും കൂടുതല്‍ വരാതിരിക്കുകയും ചെയ്യും. ദിവസവും ഏതാനും മിനിറ്റ് ഇത് ചെയ്യാവുന്നതാണ്.
വേപ്പിലകള്‍
ബാക്ടീരിയകളെ കൊല്ലാനായി കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വേപ്പില. ഇത് താരന്‍ അകറ്റാനും ചര്‍മ്മരോഗങ്ങള്‍ക്കും മികച്ചതാണ്. ഈ ഇലകളിലെ ആസിഡും എണ്ണയും മൃതകോശങ്ങളെയും താരനെയും നശിപ്പിക്കുന്നു.