കണ്ണൂരിൽ സൗജന്യ നൃത്ത പഠന പരിശീലനത്തിനെതിരെ നൃത്താധ്യാപകർ തെരുവിൽ നൃത്തം ചെയ്തു പ്രതിഷേധിക്കും

Dance teachers in Kannur will stage a protest by dancing on the street against free dance training

കണ്ണൂർ: വിവിധ സ്ഥാപനങ്ങൾ സൗജന്യ നൃത്ത പഠന ക്ലാസ് നടത്തുന്നതിനെതിരെ ജൂലായ് 31ന് തെരുവിൽ നൃത്തം ചെയ്ത് പ്രതിഷേധിക്കുമെന്ന് നൃത്താദ്ധ്യാപക സംഘടനാ നേതാക്കൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൃത്തം തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് നൃത്താദ്ധ്യാപകരുണ്ട് .വിവിധ യൂണിവേർസിറ്റികളിൽ നിന്നായിബിരുദവും ബിരുദാനന്ത ബിരുദം കഴിഞ്ഞ് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് നൃത്താദ്ധ്യാപകർ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന കാലത്ത് ഇത്തരം സൗജന്യ പഠനം തങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നൃത്താധ്യാപകർ പറഞ്ഞു  .

സംസ്ഥാനത്തുടനീളം ഇത്തരം സൗജന്യ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നാണ് അറിയുന്നതെന്നും ഇതിൽ പ്രതിഷേധിച്ച്ആദ്യമായി നടത്തുന്ന സമരമാണ്  മട്ടന്നൂർ മിനിക്ലബ്ബ് പരിസരത്ത് കാലത്ത് പത്തര മണിക്ക് നടക്കുകയെന്നുംകേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ എസ് സുരേഷ്പറഞ്ഞു. ട്രഷറർ പ്രസാദ് ഭാസ്കര കണ്ണൂർ, ജില്ലാ സെക്രട്ടറി ബേബി, ഭാരവാഹികളായ റെജിൽ , രജിത എ, സജീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags