മുടികൊഴിച്ചിൽ തടയാൻ കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കൂ

പലരേയും അലട്ടുന്ന വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ . പലകാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി കരുത്തോടെ വളരാൻ പ്രകൃതിദത്തമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. മുടികൊഴിച്ചൽ അകറ്റാൻ ഏറ്റവും മികച്ചൊരു പ്രകൃതിദത്ത ചേരുവകയാണ് കറിവേപ്പില.
കറിവേപ്പിലയിൽ ധാരാളം ആന്റി- ഓക്സിഡന്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിക്ക് കരുത്ത് നൽകുന്നു. കൂടാതെ, കറിവേപ്പില ഹെയർ മാസ്ക് തലയിൽ പുരട്ടുന്നതിലൂടെ മുടിയുടെ തിളക്കം വർദ്ധിക്കും.
കറിവേപ്പിലയിൽ ഉയർന്ന അളവിൽ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചിൽ തടയുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത എണ്ണ തലയിൽ പുരട്ടിയാൽ മുടി വളർച്ച ഉണ്ടാകും. വെളിച്ചെണ്ണയിൽ അടങ്ങിയ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കുന്നവയാണ്.
രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റ് മൂന്നോ നാലോ സ്പൂൺ തെെരിലേക്ക് ചേർക്കുക. ശേഷം ഇവ രണ്ടും നന്നായി ജോജിപ്പിച്ച് തലയിൽ പുരട്ടുക..15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.. ഈ പാക്ക് തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടി മൃദുവും തിളക്കവുമുള്ളതാക്കാനും സഹായിക്കും.