കറികൾക്ക് രുചിയും ഗുണവും കിട്ടാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില
Oct 2, 2023, 06:50 IST

കറിവേപ്പില പേസ്റ്റും നെല്ലിക്ക പൊടിയും അൽപം ഉലുവ പേസ്റ്റും മിക്സ്
കറികൾക്ക് രുചിയും ഗുണവും കിട്ടാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുക മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കറിവേപ്പില ഹെയർ പാക്ക്. കറിവേപ്പിലയിൽ ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നത് മുതൽ നരയെ മാറ്റാനും മുടി കൊഴിച്ചിൽ അകറ്റുന്നതിനുമെല്ലാം കറിവേപ്പിലയ്ക്ക് എണ്ണമറ്റ ഗുണങ്ങളുണ്ട്.
കറിവേപ്പില പേസ്റ്റും നെല്ലിക്ക പൊടിയും അൽപം ഉലുവ പേസ്റ്റും മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം മുടിയിൽ ഈ പാക്ക് പുരട്ടുക. 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.